സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച വിഷയത്തിൽ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ കൃഷ്ണകുമാർതന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയ നടനാണ് കൃഷ്ണകുമാർ ബിജെപി അനുകൂല നിലപാടുകൾ തുറന്നു പറഞ്ഞു മുന്നോട്ടു വന്ന കൃഷ്ണകുമാറിനെ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ തന്റെയും പാർട്ടിയുടെയും പിന്തുണ അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി.നടി അഹാന കൃഷ്ണയുടെ പിതാവ് കൂടിയാണ് നടൻ കൃഷ്ണകുമാർ .മലയാളത്തിൽ ധാരാളം മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു താരം കൂടിയാണ് കൃഷ്ണകുമാർ.ഇപ്പോൾ സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ചതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്ന സാഹചര്യത്തിലുള്ള കൃഷ്ണകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വീണ്ടും പുതിയ വിവാദങ്ങൾക്കു വഴിതെളിക്കുമെന്നതിൽ സംശയമില്ല. സൈബർ ലോകത്തെ ഞരമ്പ് രോഗികൾക്കെതിരെ അടുത്തയിടെ കൃഷ്‌ണകുമാറിന്റെ മകളും നടിയുമായ അഹാന പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു .പക്ഷേ പിന്നീട് സർക്കാരിനെതിരാണെന്നു തോന്നുന്ന തരത്തിൽ അഹാന നടത്തിയ ഒന്ന് രണ്ടു പരാമർശങ്ങൾ വൻ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു.

കൃഷ്ണകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു well planned murder ആയിരുന്നു. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു. അന്നും എന്നും നാളെയും അതുണ്ടാകും.

സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ചപ്പോൾ നിർണായക ഫയലുകൾ കത്തി നശിച്ചു എന്നും അത് സർക്കാർ സവർണ്ണ കടത്തു കേസ് പ്രതികളെ സംരക്ഷിക്കാൻ വേണ്ടി നിർണായക റിക്ഷകൾ മനപ്പൂർവ്വം കത്തിച്ചതാണ് എന്നുള്ളതുമായ ധാരാളം വാർത്തകൾ പുറത്തു വന്നിരുന്നു .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതിനെ സാധൂകരിക്കുന്ന രീതിയിൽ നിലപാടെടുത്തതോടെ വിവാദം കത്തിപ്പടരുന്നു .പക്ഷേ പിന്നീട് ഗവണ്മെന്റ് വൃത്തങ്ങൾ തന്നെ നിർണായകമായ ഒരു രക്ഷയും കത്തി നശിച്ചിട്ടില്ല എന്നും കത്തിയത് അപ്രധാനമായ രേഖകളാണ് നശിച്ചത് എന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.അത് കൂടാതെ സെക്രട്ടറിയേറ്റിലെ എല്ലാ രേഖകളും ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്ന രീതിയുള്ളതിനാൽ നിർണായക ഫയലുകൾ എല്ലാം സുരക്ഷിതത്വമാണെന്നുള്ള വാർത്തയാണ് എപ്പോൾ ലഭിക്കുന്നത് .മന്ത്രി ഇ പി ജയരാജനും എന്ന് നടത്തിയ പത്രസമ്മേളനത്തിൽ അത് വെളിയപ്പെടുത്തിയിട്ടുണ്ട് .പക്ഷേ പ്രതിപക്ഷ പാർട്ടികൾ ഇതുവരെയും ഇത് തയ്യാറായിട്ടില്ല.